ആർ.എ.കെ ഓണാഘോഷ കൂപ്പൺ പ്രകാശനം

ആർ.എ.കെ ഓണാഘോഷ കൂപ്പൺ പ്രകാശനം

കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്തിന്റെ(ആർ.എ.കെ) ഓണാഘോഷ പരിപാടിയായ 'രാക് ഓണം-2022' സെപ്റ്റംബർ 23ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കൂപ്പൺ രക്ഷധികാരി ചെസിൽ ചെറിയാൻ കവിയിൽ, പ്രസിഡന്റ് അനൂപ് ആലനോലിക്കൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ ബിജു കാഞ്ഞിരമറ്റത്തിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജാക്സൺ മേലേട്ട് നന്ദിയും പറഞ്ഞു.

ഓണപ്പാട്ടും, ഓണസദ്യയും ഓണക്കളികളും ഓണപൂക്കളവും കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതുമായ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യങ്ങളായ കലാ സാംസ്‌കാരിക പരിപാടികൾ, കുവൈത്തിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള എന്നിവ നടക്കും. പങ്കെടുക്കുന്നവർക്ക് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 'രാമപുരത്തിന്റെ സ്നേഹാദരവ്' എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ കോവിഡ് കാലത്ത് കുവൈത്തിൽ ആതുര സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച ആർ.എ.കെ അംഗങ്ങളായ എല്ലാ ആരോഗ്യ പ്രവർത്തകരെയും ആദരിക്കും. എക്സിക്യൂട്ടിവ് അംഗങ്ങളായ മാത്തുക്കുട്ടി ഏറത്ത്, ബിജു പുളിക്കീൽ, ജയ്ബി പൂപ്പിള്ളിൽ, റോബി ചിറ്റടിക്കുന്നേൽ, ജിജോ കുഴുമ്പിൽ, നോബിൻ പുളിക്കീൽ, അജോ സി. തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - RAK Onam-2022: Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.