കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം കുവൈത്ത് സിറ്റിയിൽ കണ്ട കാഴ്ചകളിലൊന്നാണ് ഇതോടൊപ്പമുള്ള ചിത്രത്തിലുള്ളത്. കുറേ ചെറുപ്രായക്കാർ (അതിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്) വഴിയോരത്ത് ഭക്ഷണ വിതരണം നടത്തുകയാണ്. എട്ടു പേരടങ്ങുന്ന സൗഹൃദസംഘം നോമ്പുതുറ വിഭവങ്ങൾ വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയാണ്. എല്ലാ ദിവസവും ഒരേ സ്ഥലത്തല്ല. ഫ്രൈഡേ മാർക്കറ്റിന് സമീപവും മറ്റു പലയിടത്തും ഇവരെ കാണാം. ചുരുങ്ങിയത് 500 പൊതി ഭക്ഷണമാണ് ഒാരോ ദിവസവും ഇവർ വിതരണം ചെയ്യുന്നത്. ചില ദിവസങ്ങളിൽ അതിൽ കൂടുതലുണ്ടാവും. സംഘടനകൾ സഹായ വിതരണം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. എണ്ണമറ്റ സംഘടനകൾ കുവൈത്തിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇവർ അങ്ങനെയൊരു സംഘടനയുടെ ഭാഗമല്ല. എന്നാലും കുടുംബ സുഹൃത്തുക്കളിൽനിന്നും മറ്റും സംഭാവന സ്വീകരിച്ചും സ്വന്തം പോക്കറ്റ് മണിയിൽനിന്ന് മിച്ചംവെച്ചുമാണ് ഭക്ഷണവിതരണത്തിന് വക കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.