കുവൈത്ത് സിറ്റി: പള്ളികളിലും തമ്പുകളിലുമായി റമദാന് മാസം നടത്തിവരുന്ന നോമ്പുതുറ പരിപാടികൾ ഇത്തവണ ഉണ്ടാവില്ല. കോവിഡ്-19 പ്രതിരോധിക്കുന്നതിെൻറ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഫഹദ് അല്‍ അഫാസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനം.
നോമ്പുതുറക്ക് തയാറാക്കുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വിലക്കില്ല. ജനങ്ങള്‍ ഒരുമിച്ചു കൂടാത്ത രീതിയിലായിരിക്കണം കിറ്റുകള്‍ വിതരണം ചെയ്യേണ്ടത്. മാത്രമല്ല, റമദാനില്‍ നടത്തിവരുന്ന എല്ലാവിധ സംഘടനാ പരിപാടികൾക്കും അനുമതിയുണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഔഖാഫ് മന്ത്രാലയത്തിെൻറ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും അറിയിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.