റമദാനെ അനാദരിക്കുന്നവരെ കസ്​റ്റഡിയിലെടുക്കും

കുവൈത്ത് സിറ്റി: വിശുദ്ധ റമദാനെ അനാദരിക്കുന്ന പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പ കൽ സമയത്ത്​ പരസ്യമായി ഭക്ഷണം കഴിക്കുന്നവരെ കസ്​റ്റഡിയിലെടുക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക് നൽകിയ നിർദേശം. ഇവർക്ക് ഒരുമാസം വരെ തടവോ 100 ദീനാർ പിഴയോ ആണ് ശിക്ഷ. റമദാനെ അനാദരിക്കൽ ശ്രദ്ധയിൽപെടുന്നവർ മന്ത്രാലയത്തി​െൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സ്വദേശികളും വിദേശികളുമടക്കം എല്ലാവർക്കും രാജ്യത്തി​െൻറ നിയമവ്യവസ്​ഥകൾ പാലിക്കാൻ ബാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Tags:    
News Summary - ramadan-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.