കുവൈത്ത് സിറ്റി: റമദാൻ ആത്മ നിയന്ത്രണത്തിെൻറ മാസമാണെന്നും അത് നല്ല സ്വഭാവ ഗുണങ്ങ ൾ ആർജിക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മനുഷ്യനെ പരിശീലിപ്പിക്കുന്നുവെന്നും ത വസ്സുൽ യൂറോപ്യൻ ഡയലോഗ് സെൻറർ എക്സിക്യൂട്ടിവ് ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. സബ്രീന ലേ പറഞ്ഞു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
മാനവിക ഐക്യത്തിെൻറയും സഹജീവി സ്നേഹത്തിെൻറയും ഹൃദ്യമായ സന്ദേശമാണ് റമദാൻ പകരുന്നതെന്ന് കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അബ്ദുറഹീം ഖുർആൻ പാരായണം നിർവഹിച്ചു. സൗഹൃദ ഇഫ്താർ വിരുന്നിൽ കുവൈത്തിലെ വിവിധ സാമൂഹിക സംഘടനാ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.