കുവൈത്ത് സിറ്റി: റമദാനില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സ് ത്രീകളുടെ പങ്കാളിത്തം സ്തുത്യർഹമായിരുന്നുവെന്ന് ഇൻറര്‍നാഷനല്‍ വുമൺ കമ്മിറ്റി വ്യക്തമാക്കി. ഫർവാനിയ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന കമ്മിറ്റി ഭാരവാഹികളുടെ യോഗത ്തിലാണ് സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ ഹമൂദ് അസ്സബാഹ്, മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി റാഷ ഹമൂദ് അല്‍ ജാബിര്‍ അസ്സബാഹ്, ഇൻറര്‍നാഷനല്‍ വുമൺ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ അന്‍വര്‍ അസ്സബാഹ് തുടങ്ങിയവർ യോഗത്തില്‍ സംബന്ധിച്ചു. സ്വിറ്റ്സര്‍ലാൻഡ് അംബാസഡര്‍ ക്ലിച്ചി കോബ്ലറായിരുന്നു മുഖ്യാതിഥി.
കുവൈത്തിലെ വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ സ്ത്രീകളുടെ മുേന്നറ്റം ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അസ്സബാഹ് പറഞ്ഞു.
ശൈഖ റാഷ അസ്സബാഹ് കുവൈത്തിലെ സ്ത്രീ ശാക്തികരണ പദ്ധതികളെ വിലയിരുത്തി. റമദാനില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചുള്ള വിഡിയോ അല്‍ബം റുഖിയ്യ അല്‍ സൈദിെൻറ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.