കുവൈത്ത് സിറ്റി: മാസപ്പിറ ദർശിക്കുന്നതിനും റമദാൻ മാസാരംഭം സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതിനും ശറഈ അതോറ ിറ്റി ബുധനാഴ്ച യോഗം ചേരും.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് ചെയർമാൻ യൂസുഫ് അൽ മുതവ്വയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഒൗഖാഫ് മന്ത്രി ഡോ. ഫഹദ് അൽ അഫാസിയും സംബന്ധിക്കും.
നീതിന്യായ മന്ത്രാലയത്തിലെ ഉന്നത ജഡ്ജിമാരാണ് അതോറിറ്റി അംഗങ്ങൾ. കുവൈത്ത് വാർത്താഏജൻസിയോട് നീതിന്യായ മന്ത്രാലയം അറിയിച്ചതാണിത്. റമദാൻ മാസപ്പിറ കാണുന്നവർ മതിയായ തെളിവുകളോടെ അതോറിറ്റിയെ 25376934 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.