കുവൈത്ത് സിറ്റി: ലുലു ഹൈപർ മാർക്കറ്റിൽ രംഗോലി മത്സരം സംഘടിപ്പിച്ചു. 'ലുലു വാലി ദീവാലി' എന്ന പേരിൽ നടക്കുന്ന ദീവാലി പ്രമോഷൻ കാമ്പയിെൻറ ഭാഗമായാണ് സാൽമിയയിലെ ടെറസ് മാളിൽ സ്ഥിതിചെയ്യുന്ന ലുലു എക്സ്പ്രസ് ഒൗട്ട്ലെറ്റിൽ ശനിയാഴ്ച രംഗോലി മത്സരം നടത്തിയത്. പരമ്പരാഗതമായ രീതിയിൽ തറയിൽ വർണാഭമായ കലാരൂപങ്ങൾ സൃഷ്ടിക്കുന്നതാണ് രംഗോലി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 10 ടീമുകൾ മത്സരിച്ചു. 'ദീപങ്ങളുടെ ഉത്സവം' വർണപ്പൊലിമയോടെ തന്നെയാണ് ആഘോഷിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന രംഗോലികൾ തീർത്ത് ടീമുകൾ കാണികൾക്ക് ദൃശ്യവിരുന്നേകി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 100 ദീനാർ, രണ്ടാം സ്ഥാനക്കാർക്ക് 75 ദീനാർ, മൂന്നാം സ്ഥാനക്കാർക്ക് 50 ദീനാർ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി. മറ്റ് ഏഴു ടീമുകൾക്ക് പ്രോത്സാഹന സമ്മാനം നൽകി. ഹൈപർമാർക്കറ്റിലുടനീളം ദീപാവലി ആഘോഷാരവം പ്രകടമാണ്. ലുലു ഒൗട്ട്ലെറ്റുകൾ ദീപാവലി ഉത്സവച്ഛായയിൽ അലങ്കരിച്ചിട്ടുണ്ട്. ദീപാവലി ദിവസമായ നവംബർ നാലുവരെ നീളുന്ന കാമ്പയിനിൽ പ്രമോഷനുകൾ, മത്സരങ്ങൾ, ആഘോഷങ്ങൾ എന്നിവ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ആഘോഷ പരിപാടികളുണ്ടാകും. പ്രത്യേക ദീപാവലി ഓഫറുകൾ, ഓൺലൈൻ മത്സരങ്ങൾ, മത്സരങ്ങൾ എന്നിവയുണ്ടാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു. നംകീൻ സ്നാക്സുകളും മധുര പലഹാരങ്ങളും ഉൾപ്പെടെ ദീവാലി വിഭവങ്ങളും ആകർഷകമായ വിലയിൽ ലഭിക്കും. എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക മധുരപലഹാര കൗണ്ടറുകൾ തുറന്നിട്ടുണ്ട്. സാരി, ചുരിദാർ തുടങ്ങി ആഘോഷ വസ്ത്രങ്ങൾക്ക് ഹാഫ് പേ ബാക്ക് ഒാഫറുണ്ട്.
ദിയാസ് എണ്ണവിളക്കും ഇലക്ട്രോണിക് അലങ്കാര വെളിച്ചങ്ങളും വീട്ടലങ്കാര വസ്തുക്കളും അടക്കമുള്ള ദീവാലി ആക്സസറികൾക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കും. പ്രിയപ്പെട്ടവർക്ക് നൽകാൻ ദീപാവലി ആശംസകൾ പതിച്ച പ്രത്യേക ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.