ഫി​ലി​പ്പി​നോ ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​നൊ​രു​ങ്ങി രാ​ജ്യം

കു​വൈ​ത്ത് സി​റ്റി: ഫി​ലി​പ്പി​നോ ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാനൊ​രു​ങ്ങി കു​വൈ​ത്ത്. അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ട 150ലേ​റെ ഫി​ലി​പ്പി​നോ ന​ഴ്‌​സു​മാ​ർ സേ​വ​ന​ത്തി​നാ​യി രാ​ജ്യ​ത്തെ​ത്തും. സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യാ​ണ് ന​ഴ്സു​മാ​രു​ടെ അ​പേ​ക്ഷ​ക​ൾ​ക്ക് ഫി​ലി​പ്പി​നോ എം​ബ​സി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഒ​രു വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഫി​ലി​പ്പി​നോ​യി​ൽ നി​ന്നു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യി​രു​ന്നു. ഗാ​ര്‍ഹി​ക തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ ച​ര്‍ച്ച​ക​ളി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. അ​തി​നി​ടെ ഫി​ലി​പ്പി​നോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റ് ആ​രം​ഭി​ച്ച​താ​യി കു​വൈ​ത്ത് യൂ​നി​യ​ൻ ഓ​ഫ് ഡൊ​മ​സ്റ്റി​ക് ലേ​ബ​ർ ഓ​ഫിസ് വ്യ​ക്ത​മാ​ക്കി. അം​ഗീ​കൃ​ത റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഓ​ഫി​സു​ക​ള്‍ വ​ഴി മാ​ത്ര​മാ​യി​രി​ക്കും തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് അ​നു​മ​തി ന​ല്‍കു​ക.

Tags:    
News Summary - Recruit Filipino nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.