കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 15 രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കൂടുതൽ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. അൽ ദുറ കമ്പനിയാണ് ഈ രാജ്യങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ്, നേപ്പാൾ, ഘാന, വിയറ്റ്നാം, യുഗാണ്ട, സിയറ ലിയോൺ, താൻസനിയ, കാമറൂൺ, മഡഗാസ്കർ, ഐവറി കോസ്റ്റ്, ബുറുണ്ടി, സിംബാബ്വെ, ഗിനി, മാലി, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക.
നേരത്തേ ഫിലിപ്പീൻസിൽനിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതും ചില രാജ്യങ്ങളില്‍നിന്നുള്ള വിസ നടപടികള്‍ നിര്‍ത്തലാക്കിയതും ഗാര്‍ഹിക തൊഴിലാളി മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.