തു​നീ​ഷ്യ​യി​ൽ​നി​ന്ന് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും റി​ക്രൂ​ട്ട് ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് തുനീഷ്യയിൽനിന്ന് പുതുതായി നഴ്സുമാരെയും ഡോക്ടർമാരെയും കൊണ്ടുവരാൻ പദ്ധതി. തുനീഷ്യൻ വികസനകാര്യങ്ങൾക്കുവേണ്ടിയുള്ള ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയം തുനീഷ്യൻ 
സർക്കാറിന് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ഏജൻസി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. കുവൈത്തിൽ നഴ്സായും ഡോക്ടറായും ജോലിചെയ്യാൻ താൽപര്യമുള്ളവർ ഏപ്രിൽ 17നും 21നും ഇടക്ക് അപേക്ഷ സമർപ്പിക്കണമെന്ന് തുനീഷ്യൻ ഏജൻസി പരസ്യവും നൽകിയിട്ടുണ്ട്. നഴ്സിങ്ങിൽ ബാച്ലർ സർട്ടിഫിക്കറ്റും രണ്ടു വർഷത്തിൽ കുറയാത്ത പരിചയവുമാണ് അപേക്ഷർക്കുണ്ടായിരിക്കേണ്ട യോഗ്യത. 
അപേക്ഷകരുടെ പ്രായം 40ൽ കൂടാതിരിക്കണമെന്നും ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയണമെന്നും അനുബന്ധമായി പറഞ്ഞിട്ടുണ്ട്. ത്വഗ്രോഗ വിദഗ്ധരായ ഡോക്ടർമാരെയാണ് തുനീഷ്യയിൽനിന്ന് റിക്രൂട്ട് ചെയ്യുക. 1500– 2000 ദീനാറാണ് തുനീഷ്യൻ ഡോക്ടർമാർക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. മൂന്നു വർഷത്തെ ജോലി പരിചയമാണ് ഡോക്ടർമാർക്ക് നിഷ്കർഷിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് ഒരു അറബ് രാജ്യത്തെ നഴ്സുമാർക്കും ഡോക്ടർമാർക്കും ആരോഗ്യമന്ത്രാലയം 
മുന്തിയ പരിഗണന നൽകുന്നത്. നിലവിൽ മലയാളികളുൾപ്പെടെ ഇന്ത്യക്കാരാണ് ആരോഗ്യമന്ത്രാലയത്തിലെ വിദേശ ജീവനക്കാരിൽ കൂടുതലുള്ളത്.
 
Tags:    
News Summary - recruitment, nurse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.