കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള കുടുംബങ്ങളിലെ ആവശ്യക്കാർക്ക് കണ്ണുപരിശോധന നടത്തുകയും കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തു. ഒക്ടോബർ പത്ത് ലോക കാഴ്ചദിനാചരണത്തോടനുബന്ധിച്ചാണ് റെഡ് ക്രസൻറ് സൊസൈറ്റി ക്യാമ്പ് സംഘടിപ്പിച്ചത്.
100 പേർക്ക് കണ്ണട നൽകിയതായി ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസ്സാവി പറഞ്ഞു. കാഴ്ച രോഗങ്ങൾ സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാമ്പയിന് സഹായം നൽകി കമ്പനികൾക്ക് റെഡ് ക്രെസൻറ് സൊസൈറ്റി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.