ക്വോട്ട കുറച്ചത് ഹജ്ജ് ചെലവ് വർധിപ്പിക്കും

കുവൈത്ത് സിറ്റി: ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചത് തീർഥാടകരുടെ ചെലവ് വർധിപ്പിക്കും. കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നവർക്ക് ഈ വർഷം 3000 മുതൽ 4000 ദീനാർ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം അധികമാണ്. 3622 ആണ് ഈ വർഷം കുവൈത്തിന് അനുവദിക്കപ്പെട്ട ഹജ്ജ് ക്വോട്ട.

കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഇത് 8000 ആയിരുന്നു. ആകെ ക്വോട്ടയുടെ 15 ശതമാനം കുവൈത്ത് കുറഞ്ഞ ചെലവിൽ സർവിസ് നടത്തുന്ന സംഘങ്ങൾക്കായി മാറ്റിവെക്കും. ഇവർ വാഗ്ദാനം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണമുണ്ടാകും. ഈ വർഷം ഹജ്ജ് തീർഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്‍റെ വിഹിതവും കുറഞ്ഞത്. കോവിഡ് പശ്ചാത്തലത്തിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് അനുമതിയും നൽകുന്നില്ല. കുവൈത്തിൽ ഹജ്ജ് തീർഥാടനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല.

ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതു വരെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട കാമ്പയിനുകളോ പ്രചാരണങ്ങളോ പ്രഖ്യാപിക്കരുതെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് മേധാവി സത്താം അൽ മുസൈൻ ഹംലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സുപ്രീം ഹജ്ജ് കമ്മിറ്റി പ്രഖ്യാപിക്കുന്ന തീയതി മുതൽ അല്ലാതെ ഹജ്ജിനായുള്ള രജിസ്ട്രേഷൻ ആരംഭിക്കുകയോ തീർഥാടകരിൽനിന്ന് അഡ്വാൻസ് തുക ഈടാക്കുകയോ ചെയ്യരുത്. 

Tags:    
News Summary - Reducing the quota will increase the cost of Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.