കുവൈത്ത് സിറ്റി: മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കുവൈത്ത് മഹത്തായ നേതൃഗുണം കാട്ടിയതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പറഞ്ഞു.
കുവൈത്തിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കുവൈത്തുമായുള്ള സൗഹൃദത്തിൽ അമേരിക്കക്ക് അഭിമാനമുണ്ട്. എല്ലാ മേഖലയിലും ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്. ലോക സമാധാനത്തിനും മേഖലയിലെ സുരക്ഷക്കും കുവൈത്ത് നൽകുന്ന സംഭാവന വലുതാണ്.
യമൻ യുദ്ധം അവസാനിപ്പിക്കുന്നതിലും കുവൈത്ത് നിർണായക പങ്കുവഹിച്ചതായി ആൻറണി ബ്ലിങ്കൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.