കുവൈത്ത് സിറ്റി: 10 ടൺ ദുരിതാശ്വാസ സഹായവുമായി സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു. കുവൈത്തിൽനിന്നുള്ള സഹായം സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കുറക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. കുവൈത്തിനും സുഡാനുമിടയിൽ ആവശ്യമായ സാമഗ്രികളുടെ വരവ് ഉറപ്പാക്കാൻ ദുരിതാശ്വാസ കാമ്പയിൻ എയർ ബ്രിഡ്ജ് നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തരസംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാൻ ജനതക്ക് സഹായം എത്തിക്കാൻ കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വം നിർദേശം നൽകിയിരുന്നു. സുഡാനിലേക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ കുവൈത്ത് മന്ത്രിസഭയും തീരുമാനം എടുത്തു. ഇതിനുപിറകെയാണ് സഹായവുമായി കുവൈത്തിൽ നിന്ന് ദുരിതാശ്വാസ സഹായവുമായി വിമാനങ്ങൾ പുറപ്പെട്ടത്. സുഡാനിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 70 ടൺ ഭക്ഷണവും വൈദ്യസഹായവും കുവൈത്ത് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.