കുവൈത്ത് സിറ്റി: കുവൈത്തിൽ പൊട്ടാത്ത ബോംബ് അവശിഷ്ടം കണ്ടെത്തി. ജഹ്റയിൽ പ്രധാന റോഡിൽനിന്ന് രണ്ട് കിലോമീറ്റർ ഉൾഭാഗത്ത് അൽ ലിയ പ്രദേശത്താണ് ബോംബുകൾ കണ്ടെത്തിയത്. വെടിക്കോപ്പുകൾ ശ്രദ്ധയിൽപെട്ട സ്വദേശി ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഇറാഖ് അധിനിവേശ കാലത്തെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് കരുതുന്നത്. വിദഗ്ധർ എത്തി സ്ഫോടക വസ്തു നിർവീര്യമാക്കി.
അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യ വ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. നേരത്തേ പല ഭാഗങ്ങളിൽനിന്നും ഇവ കണ്ടെടുത്തിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടയന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അധിനിവേശ കാലത്ത് സ്ഥാപിച്ച കുഴിബോംബുകൾ നീക്കാൻ കുവൈത്ത് ഇതുവരെ 120 കോടി ഡോളർ ചെലവഴിച്ചു. അധിനിവേശം കഴിഞ്ഞ് 28 വർഷത്തിന് ശേഷവും കുവൈത്ത് പൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.