കുവൈത്ത് സിറ്റി: മനുഷ്യജീവിതത്തിന്റെ വിവിധ തുറകളിൽ സാംസ്കാരിക പരിവർത്തനങ്ങൾക്ക് വെളിച്ചം പകർന്ന ദർശനമാണ് ഇസ്ലാമെന്നും സാംസ്കാരിക സമസ്യകൾക്ക് പ്രായോഗിക പരിഹാരം ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ കണ്ടെത്താനാകുമെന്നും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ സോൺ സംഘടിപ്പിച്ച ചർച്ചാസമ്മേളനം അഭിപ്രായപ്പെട്ടു. വിജ്ഞാന വിനിമയങ്ങൾക്ക് ഇസ്ലാം നൽകിയ പ്രോത്സാഹനം വിവിധ ശാസ്ത്രശാഖകൾക്ക് അടിത്തറയിടാൻ പിൽക്കാല പണ്ഡിതർക്ക് പ്രചോദനമായെന്നും ‘സാംസ്കാരിക നവോത്ഥാനം: ഇസ്ലാം വഴികാട്ടുന്നു’ തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷകർ വിശദീകരിച്ചു. വിശ്വാസം, സംസ്കാരം, സമാധാനം എന്ന കാമ്പയിനിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഇസ്ലാഹി സെൻറർ ആക്ടിങ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ബാസിയ്യ സോൺ പ്രസിഡൻറ് അബ്ദുൽ അസീസ് നരക്കോട് അധ്യക്ഷതവഹിച്ചു. ടി.പി. മുഹമ്മദ് അബ്ദുൽ അസീസ്, പി.എൻ. അബ്ദുറഹ്മാൻ, കെ.സി. മുഹമ്മദ് നജീബ്, അബ്ദുസ്സലാം സ്വലാഹി, അഷ്റഫ് എകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി എന്നിവർ സംസാരിച്ചു.
ക്വിസ് മത്സര വിജയികൾക്ക് സെൻറർ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സമ്മാനം വിതരണം ചെയ്തു. സോൺ ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ അസ്ലം ആലപ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.