കുവൈത്ത് സിറ്റി: രാജ്യത്ത് ഓഫിസ് വാടക അടുത്ത വര്‍ഷം 1.3 ശതമാനം മുതൽ രണ്ടു ശതമാനം വരെ വർധിക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സിറ്റി, ഹവല്ലി, ജഹ്റ ഭാഗങ്ങളിലാണ് കെട്ടിടവാടക വർധിക്കുകയെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ മോഡൺ ഗ്രൂപ്പിന്റെ പഠനം സൂചിപ്പിക്കുന്നു.
നിലവില്‍ കുവൈത്തില്‍ ഏറ്റവും ഉയര്‍ന്ന വാടക ഈടാക്കുന്നത് സിറ്റി ഗവർണറേറ്റിലാണ്. ചതുരശ്ര മീറ്ററിന് 14 ദീനാറാണ് ഓഫിസുകളുടെ വാടക. 2024ഓടെ ഹവല്ലിയില്‍ രണ്ടു ശതമാനവും ജഹ്റയില്‍ 0.8 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ സാങ്കേതിക മുന്നേറ്റവും ഉയർന്ന ശരാശരി പ്രതിശീർഷ വരുമാനവും ഡിമാൻഡ് വർധനക്ക് കാരണമാകുന്നുണ്ട്. ഇത് ഓഫിസ് വാടകയിനത്തിലും പ്രതിഫലിക്കും. കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചക്കാണ് സാക്ഷ്യംവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.