കു​വൈ​ത്ത് എ​ണ്ണ മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ൾ വി​യ​റ്റ്നാ​മി​ൽ

കുവൈത്ത് എണ്ണ മേഖലയിലെ പ്രതിനിധികൾ വിയറ്റ്നാം സന്ദർശിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ണ്ണ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം വി​യ​റ്റ്നാം സ​ന്ദ​ർ​ശി​ച്ചു. കെ.​പി.​ഐ​യും പെ​ട്രോ വി​യ​റ്റ്നാം ക​മ്പ​നി​യും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് സ​ന്ദ​ർ​ശ​നം.

കെ.​ബി.​സി ഹോ​ൾ​ഡി​ങ്സ് (യൂ​റോ​പ്) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജാ​സിം, കു​വൈ​ത്ത് പെ​ട്രോ​ളി​യം ഇ​ന്റ​ർ​നാ​ഷ​ന​ൽ (കെ.​പി.​ഐ) സി.​ഇ.​ഒ ഷാ​ഫി അ​ൽ അ​ജ്മി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് മാ​നേ​ജ്‌​മെ​ന്റും പ്ര​തി​നി​ധി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പെ​ട്രോ വി​യ​റ്റ്‌​നാം ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, എ​ക്‌​സി​ക്യൂ​ട്ടി​വ് മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​രു​മാ​യും പ്ര​തി​നി​ധി സം​ഘം ച​ർ​ച്ച ന​ട​ത്തി. സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പി​ന്തു​ണ​യു​ടെ​യും ആ​വ​ശ്യ​ക​ത​യെ​യും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും, എ​ൻ​ഗി സ​ൺ റി​ഫൈ​ന​റി​യു​ടെ സാ​മ്പ​ത്തി​ക ഭാ​വി​യെ​ക്കു​റി​ച്ചും ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു. 

Tags:    
News Summary - Representatives of Kuwait oil sector visited Vietnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.