കുവൈത്ത് സിറ്റി: റസിഡൻസി പെർമിറ്റുകളുടെ അനധികൃത കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തെ പിടികൂടി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
സിറിയ, ഈജിപ്ത്, ഇന്ത്യ പൗരത്വമുള്ളവരാണ് പിടിയിലായത്. വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച് പണം വാങ്ങി റസിഡൻസി നേടാൻ സൗകര്യമൊരുക്കലായിരുന്നു സംഘത്തിന്റെ ജോലി. തൊഴിലാളികളുടെ റസിഡൻസി ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റുകയായിരുന്നു പതിവ്. ഇതിന് ഓരോ റസിഡൻസി ട്രാൻസ്ഫറിനും തൊഴിലാളികളിൽനിന്ന് 700 മുതൽ 1,000 കുവൈത്ത് ദീനാർ വരെ ഫീസ് ഈടാക്കുന്നതായും ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.
പ്രതികൾക്കും കമ്പനി ഉടമക്കുമെതിരെ നിയമ നടപടികളും സ്വീകരിച്ച് കേസ് ജുഡീഷ്യൽ നടപടികൾക്കായി കൈമാറി. റസിഡൻസി തട്ടിപ്പുകളും മറ്റ് നിയമവിരുദ്ധ നടപടികളും ശക്തമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.