കുവൈത്ത് സിറ്റി: കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വില കുതിച്ചുയരുന്നത് ഫാമുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഗോള തലത്തിലെതന്നെ പണപ്പെരുപ്പംനിലവിലെ സാഹചര്യങ്ങൾ കാരണം, ചില കമ്പനികൾ ഉൽപാദനം നിർത്തിയേക്കാമെന്നും ഇത് ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആറ് പ്രമുഖ കമ്പനികൾ ഉൾപ്പെടെ 25 കോഴി, മുട്ട ഉൽപാദകരാണ് കുവൈത്തിലുള്ളത്.
ഈ കമ്പനികൾ ഓരോ വർഷവും പ്രാദേശിക വിപണിയുടെ 30 ശതമാനം ഫ്രോസൺ, ഫ്രഷ്, ലൈവ് ചിക്കൻ നൽകുന്നു. ആഭ്യന്തര മുട്ട ഉൽപാദനം സ്വയംപര്യാപ്തമാണ്. ഫാമുകൾക്ക് സർക്കാർ പ്രത്യേക സഹായ പാക്കേജ് നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം വിവിധ ഉൽപന്നങ്ങൾക്ക് കുവൈത്തിൽനിന്ന് കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ശീതീകരിച്ച കോഴിയിറച്ചി, സസ്യഎണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഉൽപാദന ചെലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാതെ വഴിയില്ലെന്നാണ് കമ്പനികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.