കുവൈത്ത് സിറ്റി: ഫിന്റാസിലെ ധനവിനിമയ സ്ഥാപനത്തിൽ അധിക്രമിച്ചു കയറി തോക്കുചൂണ്ടി കവർച്ച നടത്തിയ പ്രതിപിടിയിൽ. ദിവസങ്ങൾക്കു മുമ്പാണ് സംഭവം. അതിക്രമിച്ചുകയറിയ പ്രതി ആയുധം കാട്ടി ടാക്സി മോഷ്ടിച്ച് അജ്ഞാത സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിറകെ പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകളിലൂടെ പ്രതിയുടെ പാത ട്രാക്ക് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തോക്ക് ഒളിപ്പിച്ച സ്ഥലവും വ്യക്തമാക്കി. പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.