കുവൈത്ത് സിറ്റി: മനുഷ്യൻ ചെയ്യുന്നതും അല്ലാത്തതുമായ ഏതാണ്ടെല്ലാ ഡ്യൂട്ടിയും നിർവഹിച്ചു പോരുന്ന റോേബ ാട്ടുകൾ ഇനി തീയണക്കാനും. അപകടകരമായ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്ക ാന് പുതിയ തരം അഗ്നിശമന റോബോട്ട് വിജകരമായി പരീക്ഷണം നടത്തിയതായി അഗ്നിശമന വകുപ ്പ് അറിയിച്ചു.
തീപിടിത്തം നിയന്ത്രിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഖകരമായി നടത്തുന്നതിനും വേണ്ടി പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്നതിെൻറ ഭാഗമായിട്ടാണ് അഗ്നിശമന വകുപ്പ് റോബോട്ട് പരീക്ഷിച്ചത്. അഗ്നിശമന വകുപ്പ് മേധാവി ലെഫ്്റ്റനൻറ് ജനറല്‍ ഖാലിദ് അല്‍ മക്റാദ്, െഡപ്യൂട്ടി ഡയറക്ടർ ജമൽ അൽ ബൽഹസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടത്തിയത്. അതിശക്തമായ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് റോബോട്ട് സജ്ജീകരിച്ചത്. വിഷവാതകങ്ങളെ കണ്ടെത്താനുള്ള കഴിവും അഗ്നിസുരക്ഷ പ്രവര്‍ത്തകരെ തീപിടിത്തത്തില്‍നിന്നു സംരക്ഷിച്ചു നിര്‍ത്താനുള്ള സംവിധാനത്തോടെയുമാണ് റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
കെട്ടിടത്തിെൻറ അകത്തും പുറത്തും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇത് സഹായകരമാകും. നാല് കാമറകളാണ് റോബോട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകള്‍ വഴി നാലു കിലോമീറ്റര്‍ അകലത്തുനിന്നുവരെ തീ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് അഗ്നിശമന വകുപ്പു മേധാവി ലെഫ്്റ്റനൻറ് ജനറല്‍ ഖാലിദ് അല്‍ മക്റാദ് വ്യക്തമാക്കി. മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതിനായിട്ടാണ് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. പരീക്ഷണം വിജയകരമായതിനാല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളിലേക്ക് ഉടന്‍തന്നെ റോബോട്ടുകളെ ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.