കുവൈത്ത് സിറ്റി: കൃത്രിമബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച ‘സോഫിയ’ യന ്ത്രമനുഷ്യനുമായി സംവദിക്കാൻ അവസരം. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഒാഫ് സയൻസ് ഒക്ടോബർ 24, 25 തീയതികളിലാണ് സയൻറിഫിക് സെൻററിൽ റോബോട്ടുമായി സംവാദം സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ രാത്രി 12 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി പത്തുവരെയുമാണ് ‘സോഫിയ’യുമായി സംസാരിക്കാൻ സന്ദർശകർക്ക് അവസരമുള്ളത്.
സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ‘സോഫിയ’. ‘സോഫിയ’ കണ്ടുപിടിച്ച ഡോ. ഡേവിഡ് ഹാൻസൻ റോബോട്ടിക്സിനെ കുറിച്ചും കൃത്രിമ ബുദ്ധി എങ്ങനെ ആധുനിക വികസനത്തിനും ബഹിരാകാശ പര്യവേക്ഷണത്തിനും ഉപകാരപ്പെടുമെന്നതിനെ കുറിച്ചും ക്ലാസെടുക്കും. സദസ്യർക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാവും. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ. 2017ൽ സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.