കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ എരിയ സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി പി.എ. നാസർ ഉദ്ഘാടനം ചെയ്തു. എസ്.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സുധൻ ആവിക്കര, ഹമീദ് മധൂർ, യാദവ് ഹോസ്ദുർഗ്, ശ്രീനിവാസ്, അഷറഫ് തൃക്കരിപ്പൂർ, ബദർ അൽ സമ പ്രതിനിധികളായ റസാഖ്, പ്രീമ എന്നിവർ സംസാരിച്ചു. അഷറഫ് കോളിയടുക്കം സ്വാഗതം പറഞ്ഞു. കാരംസ് സിംഗിളിൽ മുസ്തഫ ഒന്നാം സ്ഥാനവും ഉബൈദ് രണ്ടാം സ്ഥാനവും നേടി. ഡബ്ൾസിൽ ഫൈസൽ, ഉബൈദ് സഖ്യം ഒന്നാം സ്ഥാനവും സൽമാൻ റിസ്വാൻ രണ്ടാം സ്ഥാനവും നേടി. സമ്മാനവിതരണചടങ്ങ് ഡോ. സിറാജ് ഉദ്ഘാടനം ചെയ്തു. ഖാലിദ് പള്ളിക്കര അധ്യക്ഷത വഹിച്ചു.
സമ്മാനങ്ങൾ പി.എ. നാസർ, സുധൻ ആവിക്കര, സലാം കളനാട്, റസാഖ്, മടിക്കൈ സുകുമാരൻ, ബദ്റുൽ മുനീർ, കുമാർ പുല്ലൂർ, കബീർ മഞ്ഞംപാറ, ഖാലിദ് പള്ളിക്കര, അഷറഫ് കോളിയടുക്കം എന്നിവർ വിതരണം ചെയ്തു. മികച്ച കളിക്കാരൻ മുസ്തഫ കൊയിലാണ്ടിക്കുള്ള ട്രോഫി നൗഷാദ് തിടിൽ കൈമാറി. ടൂർണമെൻറ് നിയന്ത്രിച്ച ജിജിക്കുള്ള മെമേൻറാ എസ്.എം. ഹമീദ് കൈമാറി. യാദവ് ഹോസ്ദുർഗ്, സാജിദ് സുൽത്താൻ, രാജേഷ്, സമീഉല്ല, കബീർ തളങ്കര, രിഫായി, തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. കൺവീനർ കുമാർ പുല്ലൂർ സ്വാഗതവും സമ്പത്ത് മുള്ളേരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.