‘നിറക്കൂട്ട് 2022’ ചിത്രരചന, പെയിന്റിങ് മത്സരത്തിന്റെ ഭാഗമായി സാരഥി കുവൈത്ത് സംഘടിപ്പിച്ച അവാർഡ് നിശ 

സാരഥി കുവൈത്ത് അവാർഡ് നിശ

കുവൈത്ത് സിറ്റി: സാരഥി കുവൈത്തിനു കീഴിൽ അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് സംഘടിപ്പിച്ച 'നിറക്കൂട്ട് 2022' കളർ പെയിന്റിങ്, പെൻസിൽ ഡ്രോയിങ് മത്സരത്തിന്റെ അവാർഡ്ദാനം ഫർവാനിയയിലെ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സാരഥി കുവൈത്ത് പ്രസിഡന്റ് സജീവ് നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈൻ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രാംദാസ് നായർ, മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് അഡ്മിനിസ്ട്രേഷൻ മാനേജർ ഫൈസൽ ഹംസ എന്നിവർ മുഖ്യാതിഥികളായി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

സാരഥി ജനറൽ സെക്രട്ടറി ബിജു സി.വി, ട്രഷറർ അനിത്കുമാർ, ട്രസ്റ്റ് സെക്രട്ടറി വിനോദ് സി.എസ്, വനിതവേദി ചെയർപേഴ്സൻ പ്രീത സതീഷ്, വൈസ് പ്രസിഡൻറ് സതീഷ് പ്രഭാകരൻ, ട്രഷറർ ഉദയഭാനു, അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് കൺവീനർ രതീഷ് കാർത്തികേയൻ, വനിതവേദി കൺവീനർ റീനബിജു, അൽക്ക ഓമനക്കുട്ടൻ, സിബി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. നിറക്കൂട്ട് 2022ൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ഗുരുചിത്രാജ്ഞലി ചാമ്പ്യൻസ് ട്രോഫി സാരഥി മംഗഫ് വെസ്റ്റ് യൂനിറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഫാഹഫീൽ, ഹസ്സാവി സൗത്ത് യൂനിറ്റുകളും കരസ്ഥമാക്കി. കുവൈത്തിലെ പ്രമുഖ ചിത്രകാരന്മാരായ സുനിൽ കുളനട, ഹരി വി. പിള്ള എന്നിവരെ ആദരിച്ചു. രാജേഷ് പി. വാസു, സനൽകുമാർ, വിശാഖ്, രാജേന്ദ്രപ്രസാദ് അനന്തു, മിനീഷ്, മണികണ്ഠൻ, സജു, വിജയൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Sarathi Kuwait Awards Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.