സാരഥി കുവൈത്ത്​ പ്രതിനിധികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ

സാരഥി കുവൈത്ത്​ പ്രതിനിധികൾ എംബസി സന്ദർശിച്ചു

കുവൈത്ത്​ സിറ്റി: സാരഥി കുവൈത്ത്​ പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ട് ദശാബ്​ദത്തിനുശേഷം കുവൈത്തിൽ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയെ ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹവുമായി പങ്കുവെച്ചു.

സാധാരണക്കാരായ ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എംബസി അറ്റസ്​റ്റേഷൻ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചും പാസ്പോർട്ട് പുതുക്കുന്നതി​െൻറ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട ട്രാക്കിങ്​ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും നിർദേശം സമർപ്പിച്ചു.

സാരഥി കുവൈത്ത്​, സാരഥി ട്രസ്​റ്റ്​, സാരഥി സെൻറർ ഫോർ എക്സലൻസ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച്​ സാരഥി പ്രസിഡൻറ് കെ.വി. സുഗുണൻ, ജനറൽ സെക്രട്ടറി കെ.ആർ. അജി, ട്രഷറർ സി.വി. ബിജു, സാരഥി ട്രസ്​റ്റ്​ ചെയർമാൻ കെ. സുരേഷ്, അഡ്വൈസറി അംഗം കെ.പി. സുരേഷ്, സെക്രട്ടറി ദീപു എന്നിവർ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.