താ​മ​സ വി​ലാ​സം ഉ​റ​പ്പാ​ക്കാ​ന്‍ സ​ർ​വേ ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​സി​ക്കു​ന്ന​വ​രു​ടെ താ​മ​സ വി​ലാ​സം ഉ​റ​പ്പാ​ക്കാ​ന്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വേ ന​ട​ത്തു​ന്നു.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും താ​മ​സി​ക്കു​ന്ന വി​ലാ​സ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍വേ.വീ​ടു​ക​ളു​ടെ​യും താ​മ​സ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി സാ​ക്ഷ്യ​പ​ത്രം ന​ൽ​കാ​നാ​ണ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ശേ​ഷം ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശ​രി​യാ​ക്കാ​നു​ള്ള അ​റി​യി​പ്പു​ക​ൾ ന​ൽ​കും. അ​റി​യി​പ്പ് ല​ഭി​ച്ച് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​മാ​സം 20 ദീ​നാ​ർ വീ​തം പി​ഴ ഈ​ടാ​ക്കും.പ​ല കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ നീ​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട ഉ​ട​മ​ക​ള്‍ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ് ഇ​ത്. താ​മ​സം മാ​റി​യ​വ​ര്‍ ത​ങ്ങ​ളു​ടെ പു​തി​യ വി​ലാ​സ​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ലാ​സം നീ​ക്കി​യ​വ​ർ ഒ​രു​മാ​സ​ത്തി​ന​കം പു​തി​യ വി​ലാ​സം സി​വി​ൽ ഐ​ഡി​യി​ൽ അ​പ്ഡേ​റ്റ് ചെ​യ്യ​ണം.

Tags:    
News Summary - Conducting survey to confirm residential address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.