കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 'സര്‍ഗസംഗമം -2021' വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി. ഓൺലൈനായി ഫെബ്രുവരി 28 മുതൽ ആരംഭിച്ച മത്സരത്തിൽ 60 ഇനങ്ങളിൽ അഞ്ചു വിഭാഗങ്ങളിലായി ആയിരത്തോളം പേർ കുവൈത്തിൽനിന്നും ഇന്ത്യയിൽനിന്നുമായി പങ്കെടുത്തു. സർഗസംഗമം അവാർഡ്ദാന ചടങ്ങിൽ സാരഥി പ്രസിഡൻറ് സജീവ് നാരായണൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അഭിലാഷ് സ്വാഗതം പറഞ്ഞു.
സിനിമ / സീരിയൽ നടൻ അനീഷ് രവി ഉദ്ഘാടനം ചെയ്തു. സാരഥി ജനറൽ സെക്രട്ടറി സി.വി. ബിജു, ട്രഷറർ രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, വനിതവേദി ചെയർപേഴ്സൻ ബിന്ദു സജീവ്, ഗുരുദർശന വേദി കോഓഡിനേറ്റർ വിനിഷ് വിശ്വം, ഗുരുകുലം കോഓഡിനേറ്റർ മനു കെ. മോഹൻ എന്നിവർ സംസാരിച്ചു.
സംഗീത രംഗത്ത് മുദ്ര പതിപ്പിച്ച പ്രീതി വാരിയർ, റോഷൻ, പ്രണവം ശശി എന്നിവർ വിശിഷ്ടാതിഥികളായി. സാരഥി കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി നടന്ന അവാർഡ്ദാന നിശ ആയിരക്കണക്കിന് പേർ വീക്ഷിച്ചു. അവാർഡ്ദാന ചടങ്ങിെൻറ രണ്ടാമത് സെഷൻ നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു.
സർഗസംഗമ വിജയികളെ ജിതേഷും ലിനി ജയനും ചേർന്ന് പ്രഖ്യാപിച്ചു. ഫഹാഹീൽ യൂനിറ്റ് ഒന്നും മംഗഫ് വെസ്റ്റ് യൂനിറ്റ് രണ്ടും സാൽമിയ യൂനിറ്റ് മൂന്നും സ്ഥാനം നേടി. കെ.ജി വിഭാഗത്തിൽ ഗൗതമി വിജയൻ കലാതിലകവും അദ്വൈത് കലാപ്രതിഭയുമായി. സബ് ജൂനിയർ വിഭാഗത്തിൽ മല്ലിക ലക്ഷ്മി കലാതിലകമായി.
ജൂനിയർ വിഭാഗത്തിൽ ആമി വിജയ് കലാതിലകവും രോഹിത് രാജ് കലാപ്രതിഭയുമായി. സീനിയർ വിഭാഗത്തിൽ ശ്രേയ സൈജു കലാതിലകമായി. ജനറൽ വിഭാഗത്തിൽ നിഷ ദിലീപ് കലാതിലകവും ഷിജു രവീന്ദ്രൻ കലാപ്രതിഭയുമായി. ജിതേഷ് അവതാരകനായി.
നിഖിൽ ചാമക്കാലയിൽ, സി.വി. അശ്വിൻ, അജി കുട്ടപ്പൻ, ദിനു കമൽ എന്നിവരുടെ നേതൃത്വത്തിൽ സാേങ്കതിക സഹായം നൽകി. സൈഗാൾ സുശീലൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.