കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 24ാം വാർഷികവും രജതജൂബിലി ആഘോഷവും വിപുലമായി ആഘോഷിക്കും. ആഘോഷഭാഗമായുള്ള ആലോചന യോഗം മംഗഫിലെ മെമ്മറീസ് ഹാളിൽ ചേർന്നു. വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു. ‘സാരഥീയം- 2023’ എന്ന പേരിൽ നടത്തുന്ന പരിപാടിയെക്കുറിച്ചു ജനറൽ കൺവീനർ സുരേഷ് ബാബു വിശദീകരിച്ചു. സംഘടന പ്രവർത്തനങ്ങൾ പ്രസിഡന്റ് കെ.ആർ. അജി വിശദീകരിച്ചു.
സംഘടനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് സാരഥി നൽകിയ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്യുന്ന പരിപാടിയായിരിക്കും സാരഥീയം- 2023 എന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. ട്രഷറർ ദിനു കമൽ നന്ദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1999ലാണ് സാരഥി കുവൈത്ത് സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.