കുവൈത്ത് സിറ്റി: കുവൈത്തിൽ ബൗദ്ധികശേഷിക്കുറവ് നേരിടുന്ന കുട്ടികൾക്ക് നേരിട്ടുള്ള അധ്യയനം സാധ്യമാക്കാനുള്ള നിർദേശത്തിന് ആരോഗ്യമന്ത്രാലയത്തിെൻറ പച്ചക്കൊടി. സ്പെഷൽ സ്കൂളുകളിൽ പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കൾ. നേരത്തേ സ്കൂളിൽനിന്ന് സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികൾക്ക് നഷ്ടമായി. മുടങ്ങിയ സ്പീച്ച് തെറപ്പി ആദ്യം മുതൽ ആരംഭിക്കേണ്ട സ്ഥിതിയാണ്.
സംസാര വൈകല്യം മുതൽ ഒാട്ടിസം വരെ പല വിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്. പ്രത്യേക പരിശീലനവും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും ഇവരിൽ മിനിമം ശേഷി വളർത്തിയെടുക്കാൻ സഹായിക്കാറുണ്ട്.സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി സ്പെഷൽ സ്കൂളിലെ പരിശീലനം വഴി ലഭിക്കുന്നു. എന്നാൽ, ഇപ്പോൾ വീട്ടിലിരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇത്തരം കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
എന്ത് കൊണ്ട് സ്കൂളിലും പുറത്തും പോവാൻ കഴിയുന്നില്ല എന്ന് ഇൗ കുട്ടികൾക്ക് മനസ്സിലായിട്ടില്ല. ഹൈപ്പർ ആക്ടിവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങൾ ഇവർ കാണിക്കുന്നു. പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. സാമൂഹിക അകലം പാലിക്കേണ്ട നിലവിലെ സാഹചര്യത്തിൽ ഇവർ മാനസികമായി ഒറ്റപ്പെടുന്നു. പരമാവധി കുട്ടികളോടൊപ്പം ചെലവഴിച്ച് ആഘാതം കുറക്കാൻ ശ്രമിക്കുന്നുണ്ട് രക്ഷിതാക്കൾ.
കോവിഡ് പ്രതിരോധ ജീവിതശൈലിയുമായി ഒത്തുപോകാനുള്ള പരീശീലനം സ്കൂളുകൾ ഒാൺലൈനായി നൽകുന്നുണ്ട്. രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം മാർഗ നിർദേശങ്ങൾ. ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചതോടെ സ്കൂൾ പ്രവേശനം സാധ്യമാക്കാനുള്ള പ്രയോഗിക നടപടികളിലേക്ക് ബന്ധപ്പെട്ടവർ കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.