കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകള്‍ കേന്ദ്ര ീകരിച്ചു സായാഹ്ന ക്ലബുകള്‍ പുനരാരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സായാഹ്ന ക്ലബുകള്‍ നേരേത്ത മന്ത്രാലയം നിര്‍ത്തിവെച ്ചിരുന്നു. നീന്തല്‍ ക്ലബ്, റോബോട്ട്, ഓര്‍ക്കസ്ട്ര, മറ്റു പലയിനം വ്യായാമ, തൊഴില്‍ പരിശീലന ക്ലബുകളാണ് മന്ത്രാലയം പുനരാരംഭിക്കുന്നത്.
ആണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി തയാറാക്കിയ ജഹ്റയിലെ നീന്തല്‍ ക്ലബ്, കുവൈത്ത് സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍ ക്ലബ്, സിറ്റിയിലെ റോബോട്ട് ക്ലബ്, സംവാദങ്ങളെ പോത്സാഹിപ്പിക്കാനായി മാത്രം തയാറാക്കിയ ഹവല്ലിയിലെ സായാഹ്ന ക്ലബ് എന്നിവയാണ് മന്ത്രാലയം തുറക്കാന്‍ തീരുമാനിച്ചത്. ഹവല്ലിയിലെ ഓര്‍കസ്ട്ര ക്ലബ് തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രാലയം പ്രത്യേകം സൂചിപ്പിച്ചു.
വിദ്യാർഥികളുടെ വിവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. സായാഹ്നങ്ങളിൽ മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലബുകള്‍ വഴി സമൂഹത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ നല്കാന് സാധിക്കുമെന്നും പുതിയ വിദ്യാർഥി തലമുറയെയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.