കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകളെ ഇൗ വർഷവും ഫീസ് വർധിപ്പിക്കാന്‍ അനുവ ദിക്കുകയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്സിന് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിർദിഷ്ട ട്യൂഷന് ഫീസ് മാത്രമേ എല്ലാ സ്വകാര്യ സ്കൂളുകളും വിദ്യാർഥികളില്‍നിന്നു ഈടാക്കാവൂ. മന്ത്രാലയം അംഗീകരിച്ച ഫീസുകള്‍ക്കു പുറമേ ഏതെങ്കിലും പേരില്‍ പണം സ്കൂള്‍ അധികൃതര്‍ സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. സാമ്പത്തിക പ്രശ്നങ്ങളുള്ള വിദ്യാർഥികള്‍ക്കുള്ള സഹായത്തിനായി ജീവകാരുണ്യ സഹായത്തുക സ്വീകരിക്കാവുന്നതാണ്. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും അദ്ദേഹം അറിയിച്ചു.
അഡ്മിഷന് എടുത്ത മുഴുവന്‍ വിദ്യാർഥികള്‍ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണം. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്കൂളിെൻറ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസം നേടുക എന്നത് രാജ്യത്തെ മുഴുവന്‍ വിദ്യാർഥികളുടെയും അവകാശമാണെന്നും ഡോ. അബ്ദുല്‍ മുഹ്സിന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.