കുവൈത്ത് സിറ്റി: സ്കൂൾ തുറക്കുകയും സർക്കാർ ഓഫിസുകൾ ഒമ്പതു ദിവസത്തെ അവധിക്കുശേഷം പ്രവർത്തനമാരംഭിക്കുകയും ചെയ്തതോടെ ഞായറാഴ്ച കുവൈത്തിൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. സ്കൂൾ തുറന്നാൽ രാജ്യത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. രാവിലെ ആളുകൾ ഓഫിസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്ന സമയത്തും തിരിച്ചുവരുന്ന ഉച്ചനേരത്തുമാണ് ഗതാഗത കുരുക്ക്.
വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി സമയത്ത് എത്താൻ കഴിയാത്ത സ്ഥിതിയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്കൂൾ സമയവും ഓഫിസ് സമയവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികം വാഹനങ്ങൾ റോഡിൽ ഉള്ളതാണ് തിരക്കിന് കാരണം. ഓരോ വർഷവും ഒരുലക്ഷം പുതിയ വാഹനങ്ങൾ കുവൈത്തിന്റെ നിരത്തിലെത്തുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ നാലുവർഷത്തിനിടെ നാലുലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലെത്തി. ഇവയിലധികവും കാറുകളാണ്. 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.