കുവൈത്ത് സിറ്റി: വേനലവധി കഴിഞ്ഞ് പല സ്കൂളുകളും തുറക്കുന്നതിനാൽ റോഡുകളിൽ തിരക്കേറി. ഇനിയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വർധിച്ചേക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനൽക്കാല അവധിക്കുശേഷം ഞായറാഴ്ച ക്ലാസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വരുന്ന ആഴ്ചയോടെ മുഴുവൻ വിദേശ സ്കൂളുകളും പ്രവർത്തനം ആരംഭിക്കും.
വിദ്യാർഥികളെ സ്വാഗതംചെയ്യാൻ എല്ലാം സ്കൂളുകളും തയാറായിട്ടുണ്ട്. സെപ്റ്റംബർ മധ്യത്തോടെ അറബിക് സ്കൂളുകളും തുറക്കുമെന്നാണ് സൂചന. ഇതോടെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും. കുട്ടികളെ സ്കൂളുകൾ കൊണ്ടുവിടാനും തിരിച്ചെടുക്കാനും വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. രാവിലെ റോഡുകളിൽ വലിയ തിരക്കുകൾക്ക് ഇത് ഇടയാക്കാറുണ്ട്.
അതേസമയം, കോവിഡ് കാലത്തിനുശേഷം ജീവനക്കാരുടെ കുറവ് സ്കൂളുകളെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. സ്കൂൾ ബസ് ഡ്രൈവർമാരുടെയും ഹൗസ് കീപ്പിങ് ജീവനക്കാരുടെയും കുറവുള്ളതായാണ് സൂചന. ഡ്രൈവർമാരുടെ കുറവുമൂലം ചില വിദേശ സ്കൂളുകൾ ബസുകളിൽ കയറ്റുന്ന കുട്ടികളുടെ എണ്ണം 20ൽനിന്ന് 30 ആയി താൽക്കാലികമായി വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.