കുവൈത്ത് സിറ്റി: സ്മാർട്ട് ഇലക്ട്രിക് മീറ്റർ ഇറക്കുമതിയുടെ രണ്ടാം ഘട്ട ടെൻഡറിന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് തയാറെടുക്കുന്നു. നാലു ലക്ഷം ഇലക്ട്രിസിറ്റി മീറ്ററുകളും രണ്ടുലക്ഷം വാട്ടർ മീറ്ററുകളുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
30 ദശലക്ഷം ദീനാറാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. രണ്ടു ലക്ഷം മീറ്ററുകൾക്കാണ് ഇതിനകം ടെൻഡർ നൽകിയിട്ടുള്ളത്. ഇതിൽ 66,000 സ്മാർട്ട് വൈദ്യുതി മീറ്ററുകൾ രാജ്യെത്തത്തിച്ചു.
ഘട്ടംഘട്ടമായി 2022 മാർച്ചോടെ ഇറക്കുമതി പൂർത്തിയാക്കും. മൂന്നു വർഷത്തിനകം റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഉൾപ്പെടെ സ്മാർട്ട് മീറ്ററുകളാകും. എട്ടുലക്ഷം സ്മാർട്ട് മീറ്ററുകളാണ് ഇത്രയും കാലം കൊണ്ട് സ്ഥാപിക്കുക.
ഭാവിയിൽ വർധിച്ച ആവശ്യം കൂടി മുൻകൂട്ടിക്കണ്ട് ആകെ ഒമ്പതു ലക്ഷം സ്മാർട്ട് മീറ്റർ ഇറക്കുമതി ചെയ്യാനാണ് ധാരണയായിട്ടുള്ളത്. മൂന്നു ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകൾ ഇറക്കുമതി ചെയ്യാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്.അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും. ബിൽ മുൻകൂട്ടി അടക്കാനും കഴിയും.
മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും.
വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിെൻറ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.