കുവൈത്ത് സിറ്റി: പ്രവാസജീവിതം നിർത്തി നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂടിന് കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ, പി.പി. അബ്ദുറസാഖ്, അൻവർ സഈദ് എന്നിവർ സംസാരിച്ചു. നാല് പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക– സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സാം. കെ.ഐ.ജിയുടെ രൂപവത്കരണ കാലഘട്ടം മുതലുള്ള നേതാക്കളുമായി സ്നേഹസൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ആശയഭിന്നത പുലർത്തുമ്പോഴും സൗഹൃദവും സ്നേഹവും കാണിച്ചു. നാട്ടിലെത്തി സാമൂഹിക പ്രവർത്തനം തുടരാനും ജനങ്ങൾക്ക് ഉപകാരപ്രദമായ നന്മകൾ ചെയ്യാനും സാധിക്കട്ടെയെന്ന് പ്രതിനിധികൾ ആശംസിച്ചു. കല ജനറൽ സെക്രട്ടറി സജി ജനാർദനൻ സംസാരിച്ചു. സാം പൈനുമൂടിനുള്ള ഉപഹാരം കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ് കൈമാറി. സാം പൈനുംമൂട് മറുപടി പ്രസംഗം നടത്തി. ഇടക്കാലത്ത് നിർജീവമായ കുവൈത്തിലെ സംവാദ ഇടങ്ങൾ വീണ്ടും സജീവമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.