മാനവികതയുടെ അമീർ; സ്​നേഹത്തിന്‍റെയും

കുവൈത്ത്​ സിറ്റി: സ്​നേഹത്തി​െൻറയും മാനവികതയുടെയും മുഖമായിരുന്നു ശൈഖ്​ സബാഹ്​ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്​. ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മാനുഷിക സേവയുടെ ലോക നായക പട്ടം നൽകി ആദരിച്ചു.

2014 സെപ്റ്റംബർ ഒമ്പതിന് ന്യൂയോർക്കിലെ ഐക്യരാഷ്​ട്ര സഭയുടെ ആസ്​ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് അമീറിനെ ലോകതലത്തിൽ മനുഷ്യസേവന പ്രവർത്തനങ്ങളുടെ നായകനായി തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്. രാജ്യവും മതവും ഭാഷയും വർണവും നോക്കാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താൽപര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായക പട്ടം നൽകുന്നതെന്ന് അന്നത്തെ ചടങ്ങിൽ ബാൻ കി മൂൺ വ്യക്തമാക്കിയിരുന്നു. വിഭാഗീയതകൾക്കും സംഘർഷങ്ങൾക്കും ഇടംനൽകാതെ രാജ്യത്തിെൻറ പുരോഗതി മാത്രം ലക്ഷ്യംവെച്ചുള്ള ഭരണമായിരുന്നു അദ്ദേഹത്തിെൻറ രീതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.