ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ്​ അൽ ഹജ്​റുഫ്​ കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തുന്നു

ശൈഖ്​ സബാഹ്​ സഹകരണം ശക്തിപ്പെടുത്തിയ നേതാവ്​ –ജി.സി.സി മേധാവി

കുവൈത്ത്​ സിറ്റി: അന്തരിച്ച ശൈഖ്​ സബാഹ്​ ഗൾഫ്​ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്​തിപ്പെടുത്തിയ നേതാവായിരുന്നുവെന്ന്​ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ്​ അൽ ഹജ്​റുഫ്​ പറഞ്ഞു. കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ മുഹമ്മദ്​ അസ്സബാഹ്​ എന്നിവരുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹം മുൻ അമീറി​െൻറ മഹത്ത്വവും സേവനവും അനുസ്​മരിച്ചത്​.

മേഖലയുടെ വികസനത്തിനും ​​െഎക്യത്തിനും ശ്രദ്ധ പുലർത്തിയിരുന്ന ശൈഖ്​ സബാഹി​െൻറ വിയോഗം കനത്ത നഷ്​ടമാണ്​. ജി.സി.സി കൂട്ടായ്​മക്ക്​ വേണ്ടി അനുശോചനം അർപ്പിക്കുന്നു. പുതിയ ഭരണ നേതൃത്വത്തിന്​ ആശംസ നേരുന്നതായും ഡോ. നായിഫ്​ അൽ ഹജ്​റുഫ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.