കുവൈത്ത് സിറ്റി: ഒരുമ സാമൂഹികക്ഷേമ പദ്ധതിയിലെ അംഗങ്ങൾക്ക് ഷിഫ അൽജസീറ ആശുപത്രിയിൽ ആകർഷകമായ ആനുകൂല്യങ്ങൾ. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ഒരുമ ചെയർമാൻ സി.പി. നൈസാം എന്നിവർ ഷിഫ അൽജസീറ സന്ദർശിച്ചു.
ഷിഫ അൽജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത്, അൽ നാഹിൽ ജിലീബ് ജനറൽ മാനേജർ അബ്ദുൽ അസീസ്, ഷിഫ അൽജസീറ ഫഹാഹീൽ ജനറൽ മാനേജർ ഫവാസ് ഫാറൂഖ്, അൽ നാഹിൽ ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ് എന്നിവർ സംബന്ധിച്ച ചടങ്ങിൽ ഒരുമയുടെ ഉപഹാരം കൈമാറി.
ഒരുമ അംഗങ്ങൾക്ക് ഷിഫ അൽജസീറ, അൽ നാഹിൽ ക്ലിനിക്കുകളിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഫയൽ ഓപണിങ് ഫ്രീ ഡോക്ടർ കൺസൽട്ടേഷൻ രണ്ടു ദീനാർ, സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷൻ നാലു ദീനാർ, ലാബ് ഇൻവെസ്റ്റിഗേഷൻ, എക്സ്റേ, അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവക്ക് 25 ശതമാനം കിഴിവ്, ഫാർമസിയിൽ അഞ്ചു ശതമാനം കിഴിവ് എന്നിവക്കു പുറമേ ആറു ദീനാറിന് (സി.ബി.സി, കൊളസ്ട്രോൾ, എൽ.ടി (ലിവർ), ക്രിയാറ്റിൻ (കിഡ്നി), യൂറിൻ അനാലിസിസ് എന്നിവ ഉൾപ്പെടുന്ന ഒരുമ എക്സിക്യൂട്ടിവ് ഓഫർ, ഒരുമ ഫാമിലി കെയർ, ഒരുമ പ്രയോറിറ്റി ചെക്ക് തുടങ്ങിയ സ്പെഷൽ ഓഫറുകളും ലഭിക്കുമെന്ന് ഷിഫ അൽജസീറ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.