ശി​ഹാ​ബ് ചോ​റ്റൂ​ര് ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്നു 

ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ശി​ഹാ​ബ് ചോ​റ്റൂ​ര്

കു​വൈ​ത്ത് സി​റ്റി: കാ​ൽ​ന​ട​യാ​യി മ​ക്ക​യി​ലെ​ത്തി ഹ​ജ്ജ് നി​ർ​വ​ഹി​ച്ച ശി​ഹാ​ബ് ചോ​റ്റൂ​ര് ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ കു​വൈ​ത്തി​ലെ​ത്തി. കു​വൈ​ത്ത് ഫ​ർ​വാ​നി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യി​ലെ​ത്തി​യ ശി​ഹാ​ബ് ​​മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് മ​ക്ക​വ​രെ ന​ട​ന്നെ​ത്തി​യ അ​നു​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ച്ചു. ശി​ഹാ​ബി​നെ കാ​ണാ​നും അ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് അ​ൽ ഗാ​നം യു​റീ​ക്ക​ക്ക് സ​മീ​പ​മു​ള്ള ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യി​ലെ​ത്തി​യ​ത്.

വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് ചോ​റ്റൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് 2022 ജൂ​ൺ ര​ണ്ടി​ന് പു​ല​ർ​ച്ച​യാ​ണ് ശി​ഹാ​ബ് ഹ​ജ്ജി​നാ​യി കാ​ൽ​ന​ട ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട് പാ​കി​സ്താ​നി​ലെ​ത്തി ഇ​റാ​നി​ൽ പ്ര​വേ​ശി​ച്ചു. ഇ​റാ​നി​ൽ​നി​ന്ന് ഇ​റാ​ഖും കു​വൈ​ത്തും പി​ന്നി​ട്ട് സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഈ ​വ​ർ​ഷം അ​നേ​ക ല​ക്ഷ​ങ്ങ​ൾ​ക്കൊ​പ്പം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നാ​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യി ശി​ഹാ​ബ് പ​റ​ഞ്ഞു. യാ​ത്ര​യി​ലു​ട​നീ​ളം പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കി​യ​വ​ർ​ക്കും ശി​ഹാ​ബ് ന​ന്ദി പ​റ​ഞ്ഞു.

ദു​ബൈ ദു​ബൈ ക​റ​ക്ക് മ​ക്കാ​നി​യു​ടെ പ്രാ​യോ​ജ​ക​രാ​യ എ.​എം ഗ്രൂ​പ്പും ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി​യും ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു. എ.​എം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ്, ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി ഡ​യ​റ​ക്ട​ർ ഹി​ജാ​സ്, സ്പോ​ൺ​സ​ർ​മാ​രാ​യ ഫ​ഹ​ദ് മി​ഷ്കി​സ് സാ​ലി​ഹ് അ​ൽ റ​ഷീ​ദി, അ​ബ്ദു​ള്ള അ​ൽ അ​ൻ​സി എ​ന്നി​വ​ർ ശി​ഹാ​ബി​നെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Shihab Chotoor shares his Hajj experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.