കൂടുതലും പേരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് നിർജലീകരണം. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയും ഉപാപചയം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിർജലീകരണം (ഡീഹൈഡ്രേഷൻ) എന്നറിയപ്പെടുന്നത്. നോമ്പുകാലത്ത് പകൽ അന്ന പാനീയങ്ങൾ വെടിയുന്നതിനാൽ ചിലരിലെങ്കിലും നിർജലീകരണത്തിന് സാധ്യത ഏറെയാണ്.
ശരീരത്തിലുള്ള ജലത്തിന്റെ അളവ് കുറയുന്ന അവസ്ഥ നിസ്സാരമാണെന്ന് കരുതരുത്. ശരീരത്തിൽ ജലാംശം ആവശ്യമായതിലും താഴെ ആണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാം. അമിതമായ നിർജലീകരണം ശരീരത്തിലേക്കാവശ്യമായ ഇലക്ട്രോലൈറ്റ്സിന്റെ കുറവും മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം. ദഹന പ്രക്രിയയിലെ മാറ്റങ്ങൾ മലബന്ധത്തിനും കാരണമാകാം.
നിർജലീകരണം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കും. ദാഹം, തലവേദന, അസ്വസ്ഥത, വിശപ്പ് അനുഭവപ്പെടാതിരിക്കുക, മൂത്രം തീരെ കുറയുക, ക്ഷീണം, കോച്ചിപ്പിടുത്തം തുടങ്ങിയവ ഇതിൽ ചിലതാണ്. പ്രായമേറുന്തോറും ദാഹമറിയുന്നതിനുള്ള കഴിവ് കുറയുന്നു. ഇതുമൂലം വെള്ളം കുടിക്കുന്നത് കുറയുകയും നിർജലീകരണ സാധ്യത കൂടുകയും ചെയ്യുന്നു.
നിർജലീകരണം ശ്രദ്ധിക്കണം
നോമ്പ് തുറന്നു കഴിഞ്ഞു ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന കാര്യം. വറുത്തതും പൊരിച്ചതുമായ കടികൾ, ഫ്രൈഡ് മാംസങ്ങൾ, കഫീൻ അടങ്ങിയ കോഫി ചായകൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ഭക്ഷണത്തിനൊപ്പം സാലഡ് പോലുള്ള വെള്ളം ഉൾക്കൊള്ളുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പഴച്ചാറുകളും ധാന്യങ്ങളുടെ സൂപ്പുകളും കഴിക്കുക.
റവ ഗോതമ്പു കഞ്ഞികൾ, പാൽ, ബാർലിവെള്ളം, കൂവപ്പൊടി വെള്ളം എന്നിവ നല്ലതാണ്. വ്യായാമങ്ങൾ നോമ്പ് തുറന്നതിനു ശേഷം കുറച്ചു സമയം മാത്രമാക്കി പരിമിതപ്പെടുത്തുക. അമിത മധുരവും ഉപ്പും ചേർന്ന ഭക്ഷ്യപദാർഥങ്ങൾ നിർജലീകരണത്തിന് കാരണമാകുന്നതിനാൽ ഇവ കുറക്കാം. എല്ലായ്പോഴും ആരോഗ്യം സംരക്ഷിച്ചുകൊണ്ടാവട്ടെ നമ്മുടെ വ്രതവും പ്രാർഥനകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.