കുവൈത്ത് സിറ്റി: അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കുന്ന പെസഹക്ക് മുന്നോടിയായി യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി താഴ്മയും വിനയവും വെളിപ്പെടുത്തിയതിനെ അനുസ്മരിച്ച് സെന്റ് ഗ്രിഗോറിയോസ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ കാൽകഴുകൽ ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
മഹാ ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. എബ്രഹാം പി.ജെ, ഫാ. മാത്യു എം. മാത്യു, ഫാ. ജോൺ ജേക്കബ്, ഫാ. ഗീവർഗീസ് ജോൺ, കുവൈത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ സന്ദർശനത്തിനെത്തിയ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.