കുവൈത്ത് സിറ്റി: സ്നേഹാമൃതം കുവൈത്ത് ഏഴാം വാർഷികവും ഓണാഘോഷവും പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് വിജയൻ ഇന്നാസ്യയുടെ അധ്യക്ഷതയിൽ നടന്നു.
സെക്രട്ടറി സനജ ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രകാശ് ചിറ്റേഴത്ത് സ്വാഗതവും രക്ഷാധികാരി തോമസ് പള്ളിക്കൽ സംഘടനയുടെ പ്രവർത്തനവും വിശദീകരിച്ചു. സലിം രാജ്, ജോയി നന്ദനം, അനിൽ ആനാട്, മുബാറക് കാമ്പ്രത്ത്, സമീർ എ.എം.എസ്, അനിയൻ കുഞ്ഞു, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
ഓണസദ്യയോടൊപ്പം കുവൈത്തിലെ കലാകാരന്മാരുടെ വിവിധ പരിപാടികളും നടന്നു. വൈസ് പ്രസിഡന്റ് ശുഭ സിജോ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.