കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ ജനുവരി ഏഴു മുതൽ സാമൂഹിക അകലം നിർബന്ധമാക്കി. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ ആഴ്ച ജുമുഅ നമസ്കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക.
പള്ളികളിൽ എത്തുന്നവർ മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്നും ഔഖാഫ് അണ്ടർ സെക്രട്ടറി നിർദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഒന്നര വർഷത്തിനുശേഷം പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി തോളോടുതോൾ ചേർന്ന് നമസ്കാരത്തിന് അനുമതി നൽകിയത് ഒക്ടോബർ 22നാണ്. വീണ്ടും കോവിഡ് കേസുകൾ വർധിച്ചതോടെ പഴയ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.