കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാൻ കുവൈത്ത് സർക്കാർ പ്രത്യേക സോഫ്റ്റ്വെയർ സ്വന്തമാക്കാൻ ആലോചിക്കുന്നു. ഇൗ മേഖലയിലെ വിദഗ്ധ കമ്പനിക്ക് കരാർ നൽകാൻ ധനമന്ത്രാലയം ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയർ ഉപയോഗിക്കുക.
അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75,000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. സെൻട്രൽ ടെൻഡർ കമ്മിറ്റി മുഖേനയല്ലാതെ നേരിട്ട് തുക ബന്ധപ്പെട്ട കമ്പനിക്ക് കൈമാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിെൻറ സാമ്പത്തികനിലയെ വരെ ബാധിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായതോടെയാണ് ഇത്രയും തുക മുടക്കി പദ്ധതി രൂപകൽപന ചെയ്യാൻ ധനമന്ത്രാലയം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.