കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കുവൈത്ത് സൈന്യം നിയമനടപടിക്ക്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അന്നഹ്ർ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈന്യത്തിെൻറ പ്രഫഷനലിസത്തെയും കാര്യക്ഷമതയെയും ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നതായി ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇൗ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. സൈനികരുടെ ആത്മവീര്യത്തെ നശിപ്പിക്കാനേ ഇത്തരം കാമ്പയിനുകൾ ഉപകരിക്കൂ. വ്യാജ വിവരങ്ങൾ ഷെയർ ചെയ്യുന്നതിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.