കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഫലസ്തീൻ ജനതക്കായി ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. 23 കുവൈത്ത് ചാരിറ്റികളെ ഉൾപ്പെടുത്തി ‘ഫസാത്ത് ഫലസ്തീൻ’എന്ന പേരിലാണ് കാമ്പയിൻ.
ഫലസ്തീനിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം കുവൈത്ത് ജനങ്ങളും ചാരിറ്റികളും മാനുഷിക സമൂഹങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം, ഭക്ഷ്യവസ്തുക്കൾ, പാർപ്പിടം എന്നിവ ഉറപ്പാക്കാൻ കൈകോർത്തിരിക്കുകയാണെന്നും സൊസൈറ്റി ചെയർപേഴ്സൺ ഡോ. ഇബ്രാഹിം അൽ സാലിഹ് പറഞ്ഞു. അന്താരാഷ്ട്ര, മാനുഷിക ഉടമ്പടികൾ പരിഗണിക്കാതെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ നിലകൊള്ളുമെന്ന് അൽ സലേഹ് പറഞ്ഞു.
ഇൻഫർമേഷൻ, വിദേശകാര്യ മന്ത്രാലയങ്ങൾ, സൊസൈറ്റികൾ, ചാരിറ്റികൾ എന്നിവയുടെ ഏകോപനത്തിലാണ് സഹായം എത്തിക്കുക. ഫലസ്തീൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും സാധനങ്ങൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ നേരിടുന്ന ഫലസ്തീൻ ജനതയെ സഹായിക്കാൻ അൽ സാലിഹ് സംഭാവനകൾ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.