കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 12.7 ബില്യൺ ഡോളര്‍. ലോകബാങ്കിന്റെ `മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ബ്രീഫ്' റിപ്പോർട്ടിലാണ് ഈ കണക്ക്. കഴിഞ്ഞ വർഷം പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയച്ചതിൽ ഗള്‍ഫ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ആഗോള തലത്തിൽ പത്താം സ്ഥാനവും കുവൈത്ത് നേടി.
കുവൈത്തിലെ പ്രവാസികൾ ഏകദേശം 12.7 ബില്യൺ ഡോളർ അവരുടെ സ്വന്തം രാജ്യത്തേക്ക് അയച്ചതായാണ് കണക്കുകൾ. കുവൈത്ത് പ്രവാസികളിൽ ഭൂരിപക്ഷം ഇന്ത്യക്കാരും മലയാളികളും ഉൾപ്പെടുന്നതിനാൽ കേരളത്തിനും ഇത് സാമ്പത്തിക ഉന്നമനം ഉണ്ടാക്കി.
യു.എ.ഇയാണ് അറബ് ലോകത്തെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഏകദേശം 38.5 ബില്യൺ ഡോളറാണ് യു.എ.ഇയിൽ നിന്നും കഴിഞ്ഞ വർഷം അയച്ചത്. 38.4 ബില്യൺ ഡോളർ അയച്ച് സൗദി അറേബ്യയും 11.8 ബില്യൺ ഡോളറുമായി ഖത്തറും 2.7 ബില്യൺ ഡോളറുമായി ബഹ്റൈനുമാണ് അറബ് രാജ്യങ്ങളുടെ പട്ടികയിലുള്ള ആദ്യ അഞ്ച് സ്ഥാനക്കാർ. അതേസമയം, 2022നെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശ പണമയക്കലിൽ 13 ശതമാനം കുറവ് കഴിഞ്ഞ വർഷം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.