കുവൈത്ത് സിറ്റി: പാർലമെൻറ് സ്പീക്കർമാരുടെ അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തി ൽ പങ്കെടുക്കുന്നതിനായി കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം ജനീവയിലെത്തി. വിമാനത്താവളത്തിൽ ഐക്യരാഷ്ട്ര സഭയിലെ അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട കുവൈത്തിെൻറ സ്ഥിരം പ്രതിനിധി ജമാൽ അൽ ഗുനൈം, സ്വിറ്റ്സർലൻഡിലെ കുവൈത്ത് അംബാസഡർ ബദർ അൽ തുനീബ് എന്നിവർ സ്പീക്കറെ സ്വീകരിച്ചു. ജനീവയിലെ സമ്മേളനത്തിനുശേഷം അറബ്രാജ്യങ്ങളിലെ പാർലമെൻറ് സ്പീക്കർമാരുടെ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി സ്പീക്കർ കൈറോയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.